യൂദാസിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്നാണ് എന്‍.എസ് മാധവന്‍ കുറിച്ചത്.
കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും സിദ്ദീഖും കൂറുമാറിയതില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. യൂദാസിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്നാണ് എന്‍.എസ് മാധവന്‍ കുറിച്ചത്. ബൈബിളില്‍ യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത ആളാണ് യൂദാസ്.
സിദ്ദീഖും ഭാമയും കൂറുമാറിയതിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ട് സിനിമാമേഖലയില്‍ നിന്നും നിരവധി പേര്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.
ഭാമയെയും സിദ്ദീഖിനെയും കൂടാതെ ബിന്ദു പണിക്കര്‍ ഇടവേളബാബു എന്നിവരും കേസില്‍ കൂറുമാറിയിരുന്നു.