Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.ഡി.എഫ് കരിപ്പൂർ വിമാനാപകട ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

കോഴിക്കോട് - കരിപ്പൂർ വിമാനപകടത്തിൽപ്പെട്ടവർക്ക് അവരുടെ യാത്രാരേഖകൾ, ബാഗേജ്, ചികിത്സ എന്നിവ സമയ ബന്ധിതമായി ലഭിക്കാൻ വേണ്ടി മലബാർ ഡവലപ്‌മെന്റ് ഫോറം രൂപീകരിച്ച ഹെൽപ്പ് ഡെസ്‌ക്കിന്റെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ വേണ്ടി കരിപ്പൂർ വിമാനപകട ആക്ഷൻ കൗൺസിൽ എന്ന പേരിൽ പുതിയ സമിതി രൂപീകരിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ, പരിക്കുപറ്റിയവർ എന്നിവരെല്ലാം തന്നെ ഹെൽപ്പ് ഡെസ്‌ക്കിലൂടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. 


എയർ ഇന്ത്യ ജീവനക്കാരും ഈ കൂട്ടായ്മയുമായി സഹകരിച്ചാണ് അപകടത്തിൽപെട്ട യാത്രക്കാർക്ക് സേവനങ്ങൾ കാലതാമസം കൂടാതെ എത്തിച്ചത്. ലഗേജ്, യാത്രാരേഖകൾ എന്നിവ തിരിച്ച് കിട്ടുകയും ചികിത്സ സൗകര്യങ്ങൾ മുറപോലെ നടക്കുകയും ചെയ്യുന്നുണ്ട്. ഇനി ആവശ്യം കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാവുക എന്നതാണ്. ഇതിനാവശ്യമായ കാര്യങ്ങൾ നിയമവിദഗ്ധരുമായി ആവശ്യമുള്ളപ്പോൾ കൂടിയാലോചിച്ച് മുന്നോട്ട് കൊണ്ടുപോവാൻ വേണ്ടി ജനപ്രതിനിധികളെകൂടി ഉൾപ്പെടുത്തി കരിപ്പൂർ വിമാനപകട ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സൂം മീറ്റിങ്ങിലൂടെയാണ് എം.ഡി.എഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വിമാനപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും പരിക്കു പറ്റിയവരുമടക്കം നൂറ്റമ്പതോളം പേർ യോഗത്തിൽ സംബന്ധിച്ചു. എം.ഡി.എഫ് പ്രസിഡണ്ട് എസ്.എ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. അഡ്‌വൈസറി ബോർഡ് ചെയർമാൻ യു.എ.നസീർ യോഗം ഉദ്ഘാടനം ചെയ്തു. സ്ഥലം എം.എൽ.എ ടി.വി ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. സഹദ് പുറക്കാട്, ഹാരിസ് കോസ്‌മോസ്, അൻസാരി കണ്ണൂർ, ഗുലാം ഹുസ്സൻ കൊളക്കാടൻ, അമ്മാർ കിഴുപറമ്പ്, ഡോ.സജ്ജാദ്, എന്നിവരും യാത്രക്കാരുടെ പ്രതിനിധികളും സംസാരിച്ചു.


ഒ.കെ.മൻസൂർ സ്വാഗതവും സന്തോഷ് വടകര നന്ദിയും പറഞ്ഞു. എം.ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി മോഡറേറ്ററായി യോഗം നിയന്ത്രിച്ചു. എം. ഡി. എഫ് കരിപ്പൂർ വിമാനപകട ആക്ഷൻ കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി പി.കെ കുഞ്ഞാലിക്കുട്ടി എം പി, എം കെ.രാഘവൻ എം പി, എളമരം കരിം എം പി. യു.എ നസീർ (ന്യൂയോർക്ക്) ചെയർമാൻ: ടി.വി ഇബ്രാഹിം എം.എൽ.എ, വർക്കിംഗ് ചെയർമാൻ എസ്.എ അബൂബക്കർ, വൈസ് ചെയർമാൻമാർ റഫീഖ് എരോത്ത്, റഷീദ് നാദാപുരം, പ്രജീഷ് കെ, അബ്ദു റഹീം വയനാട് എന്നിവരേയും ജന: കൺവീനറായി ആഷിഖ് പെരുമ്പാൾ ചങ്ങരംകുളം,ചീഫ് കോർഡിനേറ്ററായി ഒ.കെ മൻസൂർ ബേപ്പൂർ, കൺവീനർമാരായി വി.പി സന്തോഷ് വടകര, ഡോ. സജാദ് മുക്കം,എസ്.എം അലി,അബ്ദുൾ ഗഫൂർ വി, ട്രഷററായി എം. കെ താഹ എന്നിവരേയും സി.കെ സുൽഫീക്കർ അലി, പി.എ.മുർത്തസ ഫസൽ, നാസ്സർ കാക്കിരി, സഫ്‌വാൻ വടക്കൻ, എസ്.എം അലി, എം.ടി നൗഷീർ, നിയാസ് കൂത്രാടൻ, ടി.പി. ഇസ്മായിൽ, രഞ്ജിത്ത് പനങ്ങാടൻ എന്നിവരെ യു.എ.ഇ കോർഡിനേറ്റേർസ് ആയും തെരഞ്ഞെടുത്തു.

 

Latest News