Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് സംഘർഷം; വി.ടി ബൽറാമിനും പരിക്ക്

പാലക്കാട്- എൻ.ഐ.എ ചോദ്യം ചെയ്യലിന് വിധേയനാകുന്ന മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. വി.ടി ബൽറാം എം.എൽ.എക്ക് സംഘർഷത്തിൽ പരിക്കേറ്റു. പരിക്കേറ്റ നിരവധി പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സമരത്തെ അക്രമാസക്തമാക്കാൻ പോലീസ് സർക്കാറിന് വേണ്ടി ഒത്താശ ചെയ്യുകയാണെന്ന് വി.ടി ബൽറാം ആരോപിച്ചു. അധോലോക സർക്കാറാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും ബൽറാം പറഞ്ഞു. പോലീസ് നരനായാട്ട് നടത്തുകയാണ്. സമരം ശാന്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു.
 

Latest News