റിയാദ് - ആറു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിമാന യാത്രക്ക് പി.സി.ആർ പരിശോധന നടത്തേണ്ടതില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ജനുവരി ഒന്നു മുതൽ അന്താരാഷ്ട്ര സർവീസുകൾ പൂർണ തോതിൽ പുനരാരംഭിക്കും. അന്താരാഷ്ട്ര സർവീസുകൾ പൂർണ തോതിൽ പുനരാരംഭിക്കുന്ന കൃത്യമായ തീയതി ജനുവരി ഒന്നിന് മുപ്പതു ദിവസം മുമ്പ് ബന്ധപ്പെട്ട വകുപ്പുകൾ സ്ഥിരീകരിക്കുമെന്നും സൗദിയ പറഞ്ഞു.