ഖുന്‍ഫുദ- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെ എം സി സി ഖുൻഫുദ രക്ത ദാനം നടത്തുമെന്ന് ഭാരവാഹി കൾ അറിയിച്ചു.
അന്നം നൽകുന്ന നാടിന് ഒരു തുള്ളി രക്തം എന്ന് പേരിട്ട രക്തദാന ക്യാമ്പ് 18 ന് വെള്ളിയാഴ്ച ഉച്ചക്ക് 1. 30 മുതൽ ഖുൻഫുദ ജനറൽ ആശുപത്രിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസത്തിൽ മൂന്ന് വർഷം പൂർത്തിയാക്കിയ 60 വയസ്സ് തികയാത്തവർക്കാണ് ക്യാമ്പിൽ രക്തദാനം ചെയ്യാൻ അവസരം
ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറിലോ , ഖുൻഫുദ ഏരിയ കമ്മറ്റികളിലോ ബന്ധപ്പെടാവുന്നതാണ് .
പങ്കെടുക്കുന്നവർക്ക് കെ എം സി സി അനുമോദന പത്രം നൽകുന്നതാണന്നും ഭാരവാഹികൾ അറിയിച്ചു ,
ബന്ധപ്പെടേണ്ട നമ്പർ :
0502360882
0506577642
0558160868
0530205867
0530296938
0501906627