കൊച്ചി- സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ മലപ്പുറം സ്വദേശി കെ.ടി റമീസിന് ജാമ്യം. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേണ കോടതി ജാമ്യം അനുവദിച്ചത്.
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെടെ ഗൂഡാലോചനയിലെ മുഖ്യ കണ്ണിയാണ് കെ.ടി റമീസ്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആൾജാമ്യം അനുവദിക്കണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജറാവണമെന്നുമാണ് ജാമ്യ വ്യവസ്ഥകൾ. എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികളുടെ കേസുകളിലും പ്രതിയാണ് കെടി റമീസ്.