റിയാദ്- നിയമാനുസൃത വിസയുള്ള വിദേശികളെ സ്വീകരിക്കാന്‍ സൗദി അറേബ്യന്‍ വിമാനത്താവളങ്ങള്‍ സജ്ജമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കോവിഡ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റുമായി എത്തുന്ന വിദേശികള്‍ സൗദിയിലെത്തിയാല്‍ മൂന്നു ദിവസ ക്വാറന്റൈന് വിധേയരാകണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ആറു മണി മുതല്‍ സൗദി വിമാനത്താവളങ്ങളില്‍ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചും നിയന്ത്രിത വിമാനസര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയവും മറ്റു സര്‍ക്കാര്‍ വകുപ്പുകളും ആവശ്യമായ സജ്ജീകരണങ്ങളുമായി വിമാനത്താവളങ്ങളിലുണ്ട്. യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് എടുത്ത കോവിഡ് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് സൗദിയിലെത്തുന്ന എല്ലാ വിദേശികളും കൂടെ കരുതണം. സൗദിയിലെത്തിയാല്‍ മൂന്നുദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയും വേണം. യാത്രക്കാര്‍ക്കുള്ള നിലവിലെ കോവിഡ് പ്രൊട്ടോകോളുകള്‍ പരിഷ്‌കരിക്കാന്‍ നടപടികളായിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണ സര്‍വീസുകള്‍ ജനുവരിക്ക് ഒരു മാസം മുമ്പ് പ്രഖ്യാപിക്കുമെന്നും അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.വിമാനത്താവളത്തില്‍ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കും. ക്വാറന്റൈനില്‍ മുന്നുദിവസം കഴിയുമെന്ന പ്രതിജ്ഞ എഴുതി വാങ്ങിക്കുകയും ചെയ്യും