തിരുവനന്തപുരം- ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണങ്ങൾ കള്ളമാണെന്നും മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ലീഗും ബി.ജെ.പിയും ഒന്നിച്ചാണ് ജലീലിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. വിശുദ്ധ ഖുർആൻ വിതരണം ചെയ്തത് തെറ്റായി കാണാനാകില്ല. കെ.ടി ജലീലിനെതിരെ ഒരു തരത്തിലുള്ള ആരോപണവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിയെ ചോദ്യം ചെയ്തതിൽ തെറ്റില്ല. മുൻ മന്ത്രിസഭയുടെ കാലത്തും ഇത്തരത്തിൽ മന്ത്രിമാരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.