തൃശൂര്‍-സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് എത്ര രൂപ വാടക നല്‍കിയെന്ന വിവരം 'കോണ്‍ഫിഡന്‍ഷ്യല്‍' എന്നു പോലീസ് വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പോലീസ് ആസ്ഥാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിവരം രഹസ്യമെന്നു മറുപടി നല്‍കിയത്. ഇതെക്കുറിച്ചുള്ള വിവരങ്ങളുള്ള പോലീസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ചിനെ വിവരാവകാശ നിയമ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയിലുണ്ട്.
ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട കരാറിന്റെ പകര്‍പ്പ്, ചെലവായ തുക, ജീവനക്കാരുടെ ശമ്പളം, കോപ്റ്ററില്‍ നടത്തിയ യാത്രകള്‍, യാത്രകളുടെ ഉദ്ദേശ്യം, കോപ്റ്റര്‍ ഉപയോഗിച്ചു നക്‌സല്‍ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, ആഭ്യന്തര സുരക്ഷയ്ക്ക് ഉപകരിക്കുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് അപേക്ഷ നല്‍കിയത്.