റിയാദ് - ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമകള്‍ കാലാവധി അവസാനിക്കാന്‍ പതിനാലു മാസം ശേഷിക്കെ പുതുക്കാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സ്വകാര്യ മേഖലാ ജീവനക്കാരായ വിദേശികളുടെ ഇഖാമകള്‍ കാലാവധി അവസാനിക്കാന്‍ ആറു മാസത്തില്‍ കുറവ് കൂടി ബാക്കിയുള്ളപ്പോഴും പുതുക്കാവുന്നതാണ്. വര്‍ക്ക് പെര്‍മിറ്റും ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഹൗസ് ഡ്രൈവര്‍ വിസയിലുള്ള വിദേശിയുടെ ഇഖാമ കാലാവധി അവസാനിക്കുന്നതിന് ആറു മാസത്തിലധികം മുമ്പ് പുതുക്കാന്‍ കഴിയുമോയെന്ന ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
വിസിറ്റ് വിസയില്‍ രാജ്യത്തിനകത്ത് കഴിയുന്നവരുടെ വിസകള്‍, അവര്‍ക്ക് ആതിഥേയത്വം വഹിക്കുന്നവരുടെ അബ്ശിര്‍ അക്കൗണ്ട് വഴിയാണ് ദീര്‍ഘിപ്പിക്കേണ്ടത്. കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസം മുമ്പാണ് വിസിറ്റ് വിസകള്‍ ഫീസ് അടച്ച് ദീര്‍ഘിപ്പിക്കേണ്ടത്. വിസിറ്റ് വിസ ദീര്‍ഘിപ്പിക്കുന്നതിന് സന്ദര്‍ശകര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.