തിരുവനന്തപുരം- കേരളത്തിലെ ബി.ജെ.പിയിലെ പിടിച്ചുകുലുക്കിയ മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചു. കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസിനെ പ്രേരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
മൂന്നുമാസത്തോളം അന്വേഷണം നടത്തിയിട്ടും ഇക്കാര്യത്തിൽ തെളിവെന്നും ലഭിക്കാത്ത സഹചര്യത്തിലാണ് വിജിലൻസിന്റെ നീക്കം. ബി.ജെ.പി നേതാക്കളും കോഴ നൽകിയതായി ബി.ജെ.പി നേതൃത്വത്തിന് പരാതി നൽകിയ എസ്.ആർ എജ്യുക്കേഷൻ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റുന്നതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്. കമ്മീഷൻ റിപ്പോർട്ട് ഇല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു.