കൊച്ചി- സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന സ്വപ്‌നയടക്കം അഞ്ചു പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയ. എൻ ഐ എയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതികളെ നാളെ ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്.സ്വപ്‌ന സുരേഷിനെക്കൂടാതെ കേസിലെ മറ്റു പ്രതികളിൽപ്പെടുന്ന സന്ദീപ് നായർ,മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം,മുഹമ്മദ് അൻവർ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻ ഐ എ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.