ആലപ്പുഴ- ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. ഇഎസ്‌ഐ മുക്കിന് സമീപമാണ് രണ്ടരവയസുള്ള അതുല്‍ കൃഷ്ണയെ കാണാതായത്. തൃശൂര്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടി അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടിക്കായി തിരച്ചില്‍ തുടരുന്നു.