Sorry, you need to enable JavaScript to visit this website.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ തെളിവെടുപ്പ് നടത്തിയത് പുലര്‍ച്ചെ

തിരുവനന്തപുരം- വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത് പുലര്‍ച്ചെ.

കേസിലെ മുഖ്യപ്രതികളുമായി പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പോലീസ് തേമ്പാമൂട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയൊരുക്കിയായിരുന്നു തെളിവെടുപ്പ് നടന്നത്. അജിത്, ഷജിത്, അന്‍സര്‍ എന്നിവരെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്.കൊലനടന്ന തേമ്പാംമൂട് കവല, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, ആയുധങ്ങള്‍കൊണ്ടു വന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

വെള്ളിയാഴ്ച പ്രതികളുടെ തെളിവെടുപ്പ് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊലപാതകം നടന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയുള്ളതിനാല്‍ തെളിവെടുപ്പ് മാറ്റിവെച്ചു.

ഹഖ് മുഹമ്മദും സംഘവും തടികൊണ്ട് അടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായതെന്ന മൊഴിയാണ്  പ്രതികള്‍ ആവര്‍ത്തിക്കുന്നത്.

 

Latest News