ജിസാന്‍-സാംതയിലെ ദുരയ്യയില്‍ ഹോട്ടല്‍ തൊഴിലാളിയായ മലപ്പുറം കിഴക്കേതല സ്വദേശി കക്കേങ്ങല്‍ അഷ്‌റഫ് (38) ജോലി സ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു.
സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സാംത ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനാല് വര്‍ഷമായി സൗദിയിലുള്ള അഷ്‌റഫ് ഏഴു മാസം മുമ്പ് നാട്ടില്‍ പുതിയ വീട്ടില്‍ താമസമാക്കി തിരിച്ചു വന്നതായിരുന്നു.
പരേതരായ കക്കേങ്ങല്‍ അബ്ദു ചാലാട്ടില്‍ ഫാത്തിമ ദമ്പതികളുടെ പുത്രനാണ്. ഭാര്യ-സുലൈഖ പള്ളിത്തൊടി. മക്കള്‍- അശ്മല്‍, അഫ്‌നാന്‍. അശ്‌വ. സഹോദരങ്ങള്‍- അന്‍സാര്‍, ആരിഫ.
സാംത ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇവിടെ തന്നെ മറവ് ചെയ്യും. അനന്തര നടപടികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവും ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായി, സാംത കെ എം സി സി പ്രസിഡന്‍റം മുനീര്‍ ഹുദവി ഉള്ളണം റസാക്ക് വെളിമുക്ക്, മോയിന്‍ കുണ്ടോട്ടി, അബ്‌സല്‍ ഉള്ളൂര്‍ (ഒ ഐ സി സി), സാമൂഹ്യ പ്രവര്‍ത്തകരായ ശൗക്കത്ത് ആനവാതില്‍, ജോജോ എന്നവര്‍ രംഗത്തുണ്ട്. പൊതു പ്രവര്‍ത്തകനും സാംത മലയാളി കോഓര്‍ഡിനേഷന്‍ ട്രഷററുമായ റഷീദ് പാക്കട പുറായിയുടെ പോരിലാണ് രേഖകള്‍ ശരിയാക്കുന്നത്.