Sorry, you need to enable JavaScript to visit this website.

സോളിഡാരിറ്റി ഫാർമേഴ്‌സ് ക്ലബ്ബുകൾക്ക് തുടക്കം കുറിച്ചു

കോഴിക്കോട് - സോളിഡാരിറ്റിയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന കാർഷിക പദ്ധതിയുടെ ഭാഗമായി ഫാർമേഴ്‌സ് ക്ലബ് രൂപീകരണങ്ങളും കാർഷിക സംരംഭങ്ങളുടെ ഡോക്യുമെന്റേഷനും ആരംഭിച്ചു. സംസ്ഥാനത്തുടനീളം 100 ഫാർമേഴ്‌സ് ക്ലബ്ബുകളാണ് ആദ്യഘട്ടത്തിലാരംഭിക്കുക. 
യുവാക്കളുടെ ക്രിയാശേഷി ഫലപ്രദമായി വിനിയോഗിച്ച് കേരളത്തിൽ ഉൽപാദക സംസ്‌കാരം വളർത്തിക്കൊണ്ടുവരികയും അതിലൂടെ നിരവധി പേരെ ഉപജീവന മാർഗം കണ്ടെത്താൻ സഹായിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. ഫാർമേഴ്‌സ് ക്ലബ്ബുകളിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന ഉൽപന്നങ്ങളുടെ വിപണനത്തിനായി മാർക്കറ്റിംഗ് ക്ലസ്റ്ററുകൾ രൂപീകരിക്കുകയും, ഫാർമേഴ്‌സ് ക്ലബ്ബുകൾ ചേർന്ന് വിവിധ സോണുകളിൽ ഫെഡറേഷനുകളും, സംസ്ഥാനാടിസ്ഥാനത്തിൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനും രൂപീകരിക്കും. 


മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊണ്ടോട്ടി, ചേളാരി തുടങ്ങിയ സ്ഥലങ്ങളിൽ സംഘാടക സംഘം സന്ദർശനം നടത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം തുടരും. നിലവിൽ വിജയകരമായി നടന്നു വരുന്ന കൃഷിയും കർഷകരുടെ അനുഭവങ്ങളും ഡോക്യുമെന്റ് ചെയ്യുകയും പഠനാവശ്യാർഥം ലഭ്യമാക്കുകയും ചെയ്യും. ഡയറി ഫാമിംഗ്, തേനീച്ച കൃഷി എന്നിവയുടെ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മൊയ്‌നുദ്ദീൻ അഫ്‌സൽ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്റ്റ് ഡയറക്ടർ ഡോ നിഷാദ് വി.എം, സോളിഡാരിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി ജബ്ബാർ പെരിന്തൽമണ്ണ എന്നിവരാണ് സന്ദർശനങ്ങൾക്ക് നേതൃത്വം നൽകിയത്.

 

Latest News