പയ്യന്നൂര്‍- ക്വാറന്റൈനില്‍ കഴിയുകയായിരുന്ന പ്രവാസി യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍
ശരത്താ(30)ണ് മരിച്ചത്.
കുവൈത്തില്‍ എഞ്ചിനിയറായി ജോലി ചെയ്തിരുന്ന ശരത്, നാട്ടിലെത്തി 14 ദിവസമായി വീട്ടില്‍
ക്വാറന്റിനില്‍ കഴിയുകയായിരുന്നു.
ശനിയാഴ്ച ക്വാറന്റെന്‍ അവസാനിക്കേണ്ടതായിരുന്നു. രാവിലെ എട്ടു മണിയോടെ ബന്ധു, പ്രഭാത ഭക്ഷണവുമായി ഇവിടെയെത്തി വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയും ഇവര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയുമായിരുന്നു. കിടപ്പുമുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടത്. കഴുത്തു മുറിച്ച നിലയിലായിരുന്നു. ഇതിനു പയോഗിച്ചുവെന്നു കരുതുന്ന കത്രിക മൃതദേഹത്തിന് സമീപത്തു കണ്ടെത്തി.
മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് കരുതുന്നത്. ഇത് സൂചിപ്പിക്കുന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.