കോഴിക്കോട്- സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് 1.84 കോടി രൂപയുടെ സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു വീട്, ഫ്‌ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയുള്‍പ്പെടെയുള്ള വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ട്വിറ്റര്‍ പേജിലൂടെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. അതേസമയം കണ്ടുകെട്ടിയ സ്വത്തുക്കള്‍ ആരുടെതാണെന്ന് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.