കൊച്ചി- സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണ്ണക്കടത്ത് കേസിലാണ് നടപടി. രണ്ടര മണിക്കൂറോളം മന്ത്രിയെ ചോദ്യം ചെയ്തു. നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിലടക്കമുള്ള കാര്യങ്ങളാണ് മന്ത്രിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മതഗ്രന്ഥങ്ങൾ അയച്ചത് സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ്് ചോദ്യങ്ങളുന്നയിച്ചു.