കൊച്ചി- രണ്ടില ചിഹ്നം ജോസ്. കെ. മാണി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതിന് സ്‌റ്റേ. പി ജെ ജോസഫ് നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് സ്‌റ്റേ അനുവദിച്ചത്. സത്യവും നീതിയും ജയിച്ചുവെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. ഇന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യമെന്നും ജോസഫ് പറഞ്ഞു. ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞതാണെന്നും ജോസഫ് പ്രതികരിച്ചു. കോടതിവിധിയനുസരിച്ച് ജോസ് കെ മാണിക്ക് ചെയർമാൻ എന്ന നിലയിൽ പ്രവർത്തികാനാകില്ലെന്ന് പി ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.