തിരുവനന്തപുരം- കേരളത്തില്‍ സര്‍വീസ് നടത്തി വന്ന മൂന്ന് സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ ശനിയാഴ്ച മുതല്‍ ഓടില്ല. മതിയായ യാത്രക്കാരില്ലാത്തതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ലോക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുത്തിയതായിരുന്നു ഈ പ്രത്യേക സര്‍വീസുകള്‍. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയ്‌നുകളാണ് സര്‍വീസ് നിര്‍ത്തുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വെ അറിയിച്ചു. യാത്രക്കാരുടെ എണ്ണം 25 ശതമാനത്തിലും കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ റദ്ദാക്കിയ ഏഴു ട്രെയിനുകളിലാണ് ഇവ ഉള്‍പ്പെട്ടത്.
ഓണത്തിനു മുമ്പുള്ള കണക്കുകള്‍ പ്രകാരണമാണ് റെയില്‍വെ നടപടി. കോഴിക്കോട് ജനശതാബ്ദി 50 ശതമാനം വരെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. റെയില്‍വെ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എം.പി എംകെ രാഘവന്‍ റെയില്‍വെയ്ക്കു പരാതി നല്‍കി.