മലപ്പുറം- കാസർക്കോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതിയായ എം.സി ഖമറുദ്ദീൻ എം.എൽ.എയോട് അതൃപ്തി അറിയിച്ച് മുസ്‌ലിം ലീഗ്. മലപ്പുറത്ത് എത്തിയ ഖമറുദ്ദീനെ നേരിട്ട് കാണാൻ ലീഗ് നേതൃത്വം തയ്യാറായില്ല. ഫോണിലാണ് ഖമറുദ്ദീനോട് ലീഗ് നേതൃത്വം കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. അതേസമയം, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, കാസർക്കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല എന്നിവർ കൂടിക്കാഴ്ച നടത്തി. വൈകിട്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി തുടർ നടപടികൾ ചർച്ച ചെയ്യും.