ദുബായ്-ഈജിപ്ഷ്യന്‍ വ്യവസായിയെയും കമ്പനിയെയും കബളിപ്പിച്ച് 77 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത് ബ്രിട്ടീഷ് പൗരനായ റിയല്‍ എസ്റ്റേറ്റ് ഏജന്റ് മുങ്ങിയെന്ന കേസില്‍ ദുബായ് കോടതി വാദം കേട്ടു. ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മിച്ച് ഏജന്റ് പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി.
39 കാരനായ പ്രതി ദുബായില്‍ കമ്പനിയുടെ സ്വത്ത് വില്‍ക്കാനുണ്ടെന്ന് ധരിപ്പിച്ചാണ് വ്യവസായിയുമായി ഇടപാട് നടത്തിയത്. ക്യാഷ് രസീതുകളും മറ്റു ഔദ്യോഗിക രേഖകളും വ്യാജമായിരുന്നുവെന്നും താന്‍ കബളിപ്പിക്കപ്പെട്ടുവെന്നും പിന്നീട് ബോധ്യമായ ഈജിപ്തുകാരന് ദുബായ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ശൈഖ് സായിദ് റോഡിലുള്ള ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയിലെ ഓഫീസില്‍വെച്ചാണ് പ്രതിയെ കണ്ടുമുട്ടിയതെന്ന് വ്യവസായി പരാതിയില്‍ പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്ന് ബുര്‍ജ് ഖലീഫക്ക് സമീപം വാരാനിരിക്കുന്ന പ്രോജക്ടിലെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നതിനാണ് തന്നോട് പ്രതി പണം കൈപ്പറ്റിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
77 ലക്ഷം ദിര്‍ഹമിന് ഇത് വാങ്ങാന്‍ വ്യവസായി സമ്മതിക്കുകയായിരുന്നു. 2015 ല്‍ മുന്ന് മൂന്‍കൂര്‍ പെയ്മെന്റുകളിലാണ് ഇദ്ദേഹം പണം നല്‍കിയത്. ബിസിനസുകാരന് നല്‍കിയ പ്രതി പിന്നീട് ദുബായ് ഗവണ്‍മെന്റ് വകുപ്പിന്റെ ഔദ്യോഗിക സ്റ്റാമ്പുകള്‍ നല്‍കി കരാര്‍ നല്‍കുകയുമായിരുന്നു.
യൂണിറ്റ് വ്യവസായിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പദ്ധതി അവസാനത്തോടെ അന്തിമ കരാര്‍ വ്യവസായി നല്‍കുമെന്നാണ് പ്രതി അവകാശപ്പെട്ടിരുന്നത്.
2018ല്‍ പ്രോപ്പര്‍ട്ടി കമ്പനിയെ സമീപിച്ച് താന്‍ വാങ്ങിയ യൂണിറ്റിനെ കുറിച്ച് ചോദിച്ച വ്യവസായി അവര്‍ക്ക് എല്ലാ രസീതുകളും സമര്‍പ്പിച്ചു. എന്നാല്‍ ഓഫീസിലുള്ളവര്‍ അദ്ദേഹത്തോട് കൊണ്ടുവന്ന രേഖകളെല്ലാം വ്യാജമാണെന്നും കമ്പനി ഈ രേഖകള്‍ നല്‍കിയിട്ടെല്ലെന്നും പറഞ്ഞമ്പോഴാണ് വ്യവസായിക്ക് ചതി മനസ്സിലാകുന്നത്. കരാര്‍ വ്യാജമാണെന്നും സ്വത്ത് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്ഥിരീകരിച്ച ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യം പരിശോധിക്കാന്‍ വ്യവസായിയോട് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്രതി ജോലി ചെയ്തിരുന്ന കമ്പനിയിലേക്ക് ചെന്നപ്പോഴാണ് ഇയാള്‍ യു.എ.ഇ വിട്ടുവെന്ന് വ്യക്തമായത്. നിരവധി ഉപഭോക്താക്കളെ പ്രതി ഇത്തരത്തില്‍ കബളിപ്പിച്ചതായും കമ്പനിയുടെ പല ഫണ്ടുകളും തട്ടിയെടുത്തതായും ഓഫീസ് ജീവനക്കാര്‍ പറഞ്ഞു.
ഔദ്യോഗിക രേഖകള്‍ പ്രകാരം, താന്‍ ജോലി ചെയ്തിരുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്ന് 24.9 ദശലക്ഷം ദിര്‍ഹം തട്ടിയെടുത്തതിന് പ്രതിയുടെ അസാനിധ്യത്തില്‍ തട്ടിപ്പ് കുറ്റം ചുമത്തി മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചിരുന്നു.
വ്യാജ രേഖ ചമച്ച് ഉപയോഗിക്കല്‍, 77 ലക്ഷം ദിര്‍ഹം അനധികൃതമായി കൈവശപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്രീട്ടീഷുകാരനെ കേസെടുത്തിരിക്കുന്നത്.കേസ് ഒക്ടോബര്‍ 26ന് കോടതി വീണ്ടും പരിഗണിക്കും.