കൊല്ലം-കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരനായ ഹാരിസിനെ റിമാന്‍ഡ് ചെയ്തു . 14 ദിവസത്തേക്കാണ് ഹാരിസിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത് . കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.വിവാഹം ഉറപ്പിച്ച ശേഷം വരന്‍ പിന്മാറിയതില്‍ മനംനൊന്താണ് റംസി വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം നടക്കുന്നത്. വളയിടല്‍ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷമാണ് വരന്‍ ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നത്. പത്ത് വര്‍ഷത്തോളമായി ഹാരിസും റംസിയും തമ്മില്‍ പ്രണയത്തിലായിരുന്നു. തന്നെ സ്വീകരിക്കണമെന്ന് റംസി ആവശ്യപ്പെടുന്നതും, ഗര്‍ഭഛിദ്രം നടത്തിയതിനെ കുറിച്ചും ഫോണ്‍ രേഖകളില്‍ വ്യക്തമാണ്. വരന്‍ ഹാരിസിന്റെ അടുത്ത ബന്ധുവായ സീരിയല്‍ നടിയുടെ ഷൂട്ടിങ്ങിന് കൂട്ട് പോകണം എന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ കൊട്ടിയത്തെ വീട്ടില്‍ നിന്ന് യുവതിയെ കൂട്ടി കൊണ്ട് പോയത്. നേരത്തെ ഇതേ കാരണം പറഞ്ഞ് കുട്ടി കൊണ്ട് പോയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. പീഡനത്തിലും ഗര്‍ഭച്ഛിദ്രത്തിലും സീരിയല്‍ നടിക്ക് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശത്തിലും വ്യക്തമാണ്. റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. അതേ സമയം ഗര്‍ഭച്ഛിദ്രത്തിന് കൂട്ട് നിന്ന സീരിയല്‍ നടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ കൊല്ലത്ത് മാര്‍ച്ച് നടത്തി. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.