കൊല്ലം- പതിനേഴാം വയസ്സില്‍ കല്യാണം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ സമ്മതിക്കാത്തതിന് ആറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം.
നീന്തല്‍ അറിയാവുന്നതിനാല്‍ മുങ്ങാതെ പൊങ്ങിയ ബാലനെ കരയിലുണ്ടായിരുന്നവര്‍ ചാടി രക്ഷിച്ചു.
പത്താം ക്ലാസ് ജയിച്ചു നില്‍ക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരന്‍, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. വീട്ടുകാര്‍ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലന്‍ പാരിപ്പള്ളിയില്‍നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.
വെള്ളം പൊങ്ങി നില്‍ക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവര്‍ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു. ചാത്തന്നൂര്‍ പോലീസ് സ്ഥലത്തെത്തി പയ്യനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.