കരിപ്പൂര്‍- ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥരെ കാറിടിച്ചു വീഴ്ത്തി സ്വര്‍ണക്കടത്തിന് ശ്രമിച്ച കേസില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായി. ക്ലീനിങ് സൂപ്പര്‍വൈസര്‍മാരായ അബ്ദുല്‍ സലാം, അബ്ദുല്‍ ജലീല്‍, പ്രഭാത്, മുഹമ്മദ് സാദിഖ് എന്നിവരാട് പിടിയിലായത്. ഉദ്യോഗസ്ഥരെ ഇടിപ്പിച്ച കാര്‍ ഓടിച്ചിരുന്നു മുക്കം സ്വദേശി നിസാറും അറസ്റ്റിലായി. വിമാനത്താവളം വഴി സര്‍ണം കടത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബൈക്കില്‍ ഇവരെ പിടികൂടാനെത്തിയ രണ്ടു ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തു സംഘം കാര്‍ ഇടിപ്പിച്ചു അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയം ചെയ്തിരുന്നു. മറ്റൊരു വാഹനത്തിലെത്തിയ ഡിആര്‍ഐ സംഘം നടത്തിയ തിരിച്ചിലില്‍ ഇടിച്ച കാറില്‍ നിന്ന് 3.4 കിലോ സ്വര്‍ണം കണ്ടെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ദോഹയില്‍ നിന്നെത്തിയ വിമാനത്തില്‍ കടത്തിയ സ്വര്‍ണമാണിത്. വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ ആയിരുന്നില്ല ഇത്. കസ്റ്റംസിനു പിടികൂടാനും കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.