കുവൈത്ത് സിറ്റി- കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടുര്‍ന്നുണ്ടായ സ്ഥിതിഗതികള്‍കുവൈത്ത് മന്ത്രിസഭ പരിശോധിക്കുന്നു. ഇക്കാലയളവില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഓഗസ്റ്റില്‍ 88,792 പേര്‍ യാത്ര ചെയ്തതായി ഡി.ജി.സി.എ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഓഗസ്റ്റ് ഒന്ന് മുതലാണ് കുവൈത്ത് വിമാനത്താവളത്തില്‍ നിന്നും വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചത്. 1152 വിമാനങ്ങളാണ് ഇതിനകം സര്‍വിസ് നടത്തിയത്. 582 വിമാനങ്ങളില്‍ 65,368 യാത്രക്കാര്‍
കുവൈത്തില്‍നിന്ന് പുറത്തേക്കും 570 വിമാനങ്ങളില്‍ 23,424 യാത്രക്കാര്‍ കുവൈത്തിലേക്കും എത്തിച്ചേര്‍ന്നു. ഇന്ത്യയിലേക്കാണ് കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. 141 വിമാനങ്ങളിലായി 22,876 പേരാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. കൂടാതെ തുര്‍ക്കി, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കും കൂടുതല്‍ പേര്‍ യാത്ര ചെയ്തുവെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ വെളിപ്പെടുത്തി.