തിരുവനന്തപുരം- അറബിക്കടലില്‍ ന്യൂനമര്‍ദം രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്നെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരം, കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേരള തീരത്ത് 2.8 മുതല്‍ 4.6 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.