കോഴിക്കോട്- കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗവ്യാപനം കൂടുതലുള്ള വെള്ളയില്‍, മുഖദാര്‍, തോപ്പയില്‍, മേഖലകളില്‍ എംപിയുടേയും എംഎല്‍എമാരുടേയും നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ചേരും. മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ഈ മേഖലകളില്‍ പരിശോധനയുടെ എണ്ണം കൂട്ടും. ജില്ലയില്‍ സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് പരിശോധന വ്യാപിപ്പിക്കും. വാര്‍ഡ് ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. എഫ്എല്‍ടിസികളില്‍ ജില്ലാ തദ്ദേശ ഭരണകൂടങ്ങളുടെ മിന്നല്‍ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി.