Sorry, you need to enable JavaScript to visit this website.

സർക്കാർ ക്രിമിനലുകൾക്കൊപ്പം; ആംബുലൻസ് പീഡനത്തിൽ ഷാഫി പറമ്പിൽ

പാലക്കാട്- വാളയാറിലും പാലത്തായിയിലും ഉൾപ്പെടെയുള്ള പീഡന കേസുകളിൽ പ്രതികൾക്കൊപ്പം നിലയുറപ്പിക്കുന്ന സർക്കാർ നിലപാടാണ് ക്രിമിനലുകൾക്ക് പ്രചോദനം നൽകുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. നിരവധി അതീവ ഗൗരവതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ നൗഫലിനെ 108 ആംബുലൻസിന്റെ െ്രെഡവറായി ജീവൻ രക്ഷിക്കാനേൽപ്പിച്ചത് സർക്കാറിന്റെ തെറ്റാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ആരോഗ്യ പ്രവർത്തകരൊപ്പമില്ലാതെ ഒരു അസുഖ ബാധിതയെ ആംബുലൻസിൽ കയറ്റി അയച്ചതും ഗുരുതരമായ തെറ്റാണെന്നും ഈ സർക്കാർ ക്രിമിനലുകൾക്ക് ഒപ്പമാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
 

Latest News