Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഉടന്‍ പിഴ

കുവൈത്ത് സിറ്റി- മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍നിന്ന് പിഴ നേരിട്ട് ഈടാക്കാന്‍ നിയമഭേദഗതി വരുന്നു. നിലവില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരായ പ്രതിരോധ നടപടികള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇതില്‍ ഭേദഗതി വരുത്തി പിഴ തത്സമയം ഈടാക്കുന്നതിനുള്ള വ്യവസ്ഥ ചേര്‍ക്കാനാണ് തീരുമാനം.

പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിനുള്ള സമിതി ഇക്കാര്യം അംഗീകരിച്ചതായി മുനിസിപ്പാലിറ്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് അഭ്യര്‍ഥിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മടിച്ചാല്‍ ഇളവുകള്‍ പിന്‍വലിക്കുന്നത് ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

 

Latest News