റിയാദ് - ഫ്ളാറ്റ് കേന്ദ്രീകരിച്ച് മദ്യം നിർമിച്ച് വിതരണം ചെയ്യുന്ന മേഖലയിൽ പ്രവർത്തിച്ച നാലു ഇന്ത്യക്കാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംശയകരമായ പ്രവർത്തനങ്ങൾ നടക്കുന്ന ഫഌറ്റിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. 21 ബാരൽ വാഷും 41 കന്നാസ് മദ്യവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും അസംസ്‌കൃത വസ്തുക്കളും സംഘത്തിന്റെ താവളത്തിൽ കണ്ടെത്തി.