Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോ സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി- അഞ്ച് മാസങ്ങള്‍ക്ക് ശേഷം കൊച്ചി മെട്രോ റെയില്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍വീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സര്‍വീസ്. ആദ്യ രണ്ട് ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയായിരിക്കും സര്‍വീസ് നടത്തുക.
യാത്രക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിക്കുന്നതിനായി സീറ്റുകളില്‍ അടയാളങ്ങള്‍ ചെയ്തിട്ടുണ്ട്. നിന്ന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദമുണ്ടാവുകയുള്ളൂ. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും സാനിറ്റൈസ് ചെയ്തതിന് ശേഷമായിരിക്കും അടുത്ത ട്രിപ്പ് ആരംഭിക്കുക. നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് മാത്രമായിരിക്കും സഞ്ചരിക്കാന്‍ കഴിയുക.
യാത്രക്കിടെ എല്ലാ സ്‌റ്റേഷനുകളിലും ഇരുപത് സെക്കന്റ് സമയം ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്ന് ഇടും. ഇത് കൂടാതെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അല്ലെങ്കില്‍ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്‌സില്‍ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കില്‍ സാനിറ്റൈസ് ചെയ്ത പണമായിരിക്കും തിരികെ നല്‍കുക.


 

Latest News