തിരുവനന്തപുരം- വെറഞ്ഞാറമൂട് രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ നേരിട്ടു പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന മുഖ്യ പ്രതികളില്‍ ഒരാളായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉണ്ണി ആത്മഹത്യയ്ക്കു ശ്രമിച്ചതായി പോലീസ്. മദനപുരത്തെ കാട്ടില്‍ ഒളിച്ചു കഴിയുന്നതിനിടെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മരച്ചില്ല ഒടിഞ്ഞ് താഴെ വീണതോടെ ശ്രമം പാളിയെന്നും പോലീസ് പറയുന്നു. നാലു ദവിസം പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഉണ്ണിയെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. മാണിക്കല്‍ പഞ്ചായത്തിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് ഉണ്ണി. ഇതുവരെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇനി അന്‍സര്‍ എന്ന പ്രതിയെ മാത്രമാണ് പിടികിട്ടാനുള്ളത്.