മലപ്പുറം- ജില്ലയില്‍ മൂന്നിടങ്ങളില്‍ വിവിധ സ്‌കൂളുകളുടെ ഓണ്‍ലൈണ്‍ ക്ലാസുകള്‍ നടക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലും സൂം വഴിയുള്ള വിഡിയോ ക്ലാസിനിടെയും അശ്ലീല വിഡോയകളും നഗ്നതയും പ്രദര്‍ശിപ്പിച്ച സംഭവങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വേങ്ങര, പരപ്പനങ്ങാടി, എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഈയിടെയായി ഇത്തരം സംഭവങ്ങളുണ്ടായത്. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന ആക്ഷേപവും രക്ഷിതാക്കളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. എടപ്പാളിലെ ഒരു സ്വകാര്യ സിബിഎസ്ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൂമില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് നഗ്നതാ പ്രദര്‍ശനം ഉണ്ടായത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ലൈവ് ക്ലാസിനിടെ ഒരാള്‍ നഗ്ന വിഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍് അധികൃതരെ സമീപിക്കുകയായിരുന്നു. സൂമില്‍ നടന്ന ക്ലാസില്‍ കയറിക്കൂടിയ ആരോ ആണ് ഈ പണിയൊപ്പിച്ചത്. ഓഗസ്റ്റ് 17നും, 21നും ഇത് ആവര്‍ത്തിച്ചതായും പ്രധാനധ്യാപികയുടെ പരാതിയില്‍ പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികളും അധ്യാപകരും ഞെട്ടലിലാണ്. പ്രധാനധ്യാപികയുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
പരപ്പനങ്ങാടിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കയറിക്കൂടി അജ്ഞാതന്‍ പോണ്‍ വിഡിയോ പോസ്റ്റ് ചെയ്തതു വലിയ പൊല്ലാപ്പായിരിക്കുകയാണ്. ഇതു കണ്ട ടീച്ചര്‍ ഉടന്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്‌തെങ്കിലും വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഉപയോഗിച്ച് ഈ വിഡിയോ റേക്കോഡ് ചെയ്തു. ഡിലീറ്റ് ചെയ്യപ്പെട്ട ഗ്രൂപ്പിലെ അധ്യാപകരുടേയും വി്ദ്യാര്‍ത്ഥികളുടേയും ഫോണ്‍ നമ്പറുകള്‍ വ്യക്തമാകുന്ന രീതിയിലാണ് ഈ സ്‌ക്രീന്‍ റെക്കോര്‍ഡഡ് വിഡിയോ. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. ഇതോടെ ഈ വിഡിയോയില്‍ വ്യക്തമായി കാണുന്ന നമ്പറുകളിലേക്കെല്ലാം അശ്ലീല വിഡിയോകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുകയാണെന്ന് പരാതിയുണ്ട്. ഇതില്‍ അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടും. ഇതിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
വേങ്ങരയില്‍ മതവിദ്യാര്‍ത്ഥി സംഘടനയായ എസ്എസ്എഫിന്റെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നൂറിലേറെ പോണ്‍ വിഡിയോകള്‍ അജ്ഞാതന്‍ അയച്ചുവെന്ന പരാതിയുമായി ഭാരവാഹികള്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരം സമീപിച്ചു. സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം വേങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാന്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം അറിയിച്ചു. സംഘം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.