റാസല്‍ ഖൈമ- റാസല്‍ ഖൈമയിലെ ശാം തീരത്തിനടുത്ത് കടലില്‍ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ യുഎഇ പൗരനായ ക്യാപ്റ്റനും ഇന്ത്യക്കാരാനായ തൊഴിലാളിക്കും പൊള്ളലേറ്റു.
അപകടമുണ്ടായ ഉടന്‍ തന്നെ പോലീസ് പട്രോള്‍ സംഘം ആംബുലന്‍സും മറ്റും സംവിധാനങ്ങളുമായി തീപ്പിടിച്ച ബോട്ടിനു സമീപമെത്തി ഇരുവരേയും രക്ഷപ്പെടുത്തി. റാസല്‍ ഖൈമ നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ വടക്ക് കടലിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ 50 കാരനായ ക്യാപ്റ്റന്‍ തന്നെയാണ് ബോട്ടിന്റെ ഉടമയും. 28 കാരനായ ഇന്ത്യക്കാരന്‍ ബോട്ടിലെ ജീവനക്കാരനാണ്. ഇരുവരേയും കരയിലെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ക്ക് നിസ്സാര പരിക്കുകളേ ഉള്ളൂവെന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവര്‍ ആശുപത്രിയില്‍ നിന്നു മടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. ബോട്ടില്‍ തീപ്പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്.