അജ്മാൻ - എമിറേറ്റിലെ പുതിയ വ്യവസായ മേഖലയിൽ ഒരു ടെക്‌സ്‌റ്റൈൽ ഗോഡൗൺ അഗ്‌നിബാധയിൽ പൂർണായും കത്തി നശിച്ചു. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റഅദ് ഉബൈദ് അൽ സാബി അറിയിച്ചു. അഗ്‌നിശമന സേനയെത്തി തീ പൂർണമായും അണച്ചിട്ടുണ്ട്. കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകളും എടുത്തിട്ടുണ്ട്.
സമീപത്തെ കെട്ടിടങ്ങളിലുള്ളവരെ ഒഴിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസുകൾക്കും അഗ്‌നിശമന സേനയ്ക്കും വേഗത്തിൽ അപകടസ്ഥലത്തൊൻ ഇവിടേക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചിരുന്നു. തീഅണച്ച ശേഷം കെട്ടിടത്തിന്റെ നിയന്ത്രണം ഫോറൻസിക് വകുപ്പിന് കൈമാറി. ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയ ശേഷമെ അപകട കാരണം വ്യക്തമാകൂകയുള്ളൂ.