ദുബായ്- വിമാനയാത്രക്കിടെ കോവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്ത് പ്രമുഖ വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ്. ആറ് ലക്ഷം ദിര്‍ഹമിന്റെ പരിരക്ഷയാണ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. കൂടാതെ ക്വാറന്റൈന്‍ ചെലവുകള്‍ക്ക് ദിവസം 440 ദിര്‍ഹമും നല്‍കും. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 30 നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് കോവിഡ് 19 ഫ്രീ ഗ്ലോബല്‍ കവര്‍ ലഭിക്കുകയെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. യാത്ര പുറപ്പെടുന്ന തീയതി മുതല്‍ 31 ദിവസത്തേക്കാണ് സേവനം ലഭിക്കുക.
നേരത്തേ എമിറേറ്റ്സ് എയര്‍ലൈനും യാത്രക്കാര്‍ക്ക് ഇതേ പരിരക്ഷ വാഗ്ദാനം ചെയ്തിരുന്നു. ഒക്ടോബര്‍ 31 വരെ എമിറേറ്റ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക.