ജിദ്ദ - ഗതാഗത നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന സാഹിർ സംവിധാനത്തിനു കീഴിലെ ക്യാമറകൾ തകർത്ത രണ്ടു യുവാക്കളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു. അൽഖുർമ-തുർബ റോഡിൽ സ്ഥാപിച്ച ഒമ്പതു സാഹിർ ക്യാമറകളാണ് സംഘം തകർത്തത്. ഇരുപതിനും മുപ്പതിനും അടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായതെന്നും നിയമ നടപടികൾക്ക് ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മക്കാ പ്രവിശ്യ പോലീസ് വക്താവ് അറിയിച്ചു.