കണ്ണൂർ-പി.എസ്.സി റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത വിഷയത്തിൽ പാർട്ടിക്ക് പ്രതിരോധം തീർക്കാൻ ശബ്ദ സന്ദേശവുമായി എം.വി ജയരാജൻ. ഈ വിഷയത്തിൽ പാർട്ടിക്കെതിരായ പ്രചാരണം ചെറുക്കുന്നതിന് ആസൂത്രിത നീക്കം വേണമെന്ന് ആവശ്യപ്പെട്ടാണ് ജയരാജൻ ശബ്ദ സന്ദേശം അയച്ചത്.
ശബ്ദസന്ദേശത്തിന്റെ പൂർണരൂപം:
തിരുവനന്തപുരത്ത് ഒരു തൊഴിൽ രഹിതൻ ആത്മഹത്യ ചെയ്തിട്ടുണ്ട്. എതിരാളികൾ നല്ലതുപോലെ ആസൂത്രണം ചെയ്ത് കമന്റുകൾ ഈ വിഷയത്തിൽ പ്ലാൻ ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളം അതിൽ പ്ലാൻ ചെയ്ത് കമന്റ് ഇടണം. എന്തെല്ലാമാണ് കമന്റ് ബോക്‌സിൽ രേഖപ്പെടുത്തേണ്ടതെന്ന് ക്യാപ്‌സൂൾ രൂപത്തിൽ അയച്ചുതരുന്നാണ്. ഒരു ലോക്കലിൽ ചുരുങ്ങിയത് മുന്നൂറോ നാന്നൂറോ കമന്റുകൾ വരണം. ഒരാൾ തന്നെ നിരവധി കമന്റുകൾ ഇടുന്നതിൽ കാര്യമില്ല. പല ആളകൾ കമന്റിടണം. ഇക്കാര്യം പറയാനാണ് ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. എല്ലാവർക്കും ഓണാശംസകൾ. നമ്മുടെ പ്രചാരവേലകൾ ശക്തിപ്പെടുത്തണം. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർ ഈ ഉദ്യമത്തിൽ പങ്കെടുക്കണമെന്നും ജയരാജൻ ശബ്ദ സന്ദേശത്തിൽ ആവശ്യപ്പെട്ടു.