ദുബായ്- മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയാക്കാന് കാത്തിരിക്കുന്ന പ്രാവിന് വേണ്ടി തന്റെ കാര്‍ ഗാരേജില്‍ ഒതുക്കിയിട്ട ശൈഖ് ഹംദാന്‍ ഒടുവില്‍ കണ്ണിന് കുളിര്മയുള്ള കാഴ്ച.
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പാര്‍ക്ക് ചെയ്ത മെഴ്സിഡസ് എസ് യുവിയുടെ ബോണറ്റില്‍ കൂടുകൂട്ടിയ പ്രാവിന്‍കുഞ്ഞുങ്ങള്‍ ചിറകുവിരിച്ചു പറന്നു.
പക്ഷിക്കുഞ്ഞുങ്ങളെ അമ്മക്കിളി താലോലിക്കുന്നതും അവ കൂട്ടില്‍നിന്ന് പറന്നുയരുന്നതും അമ്മപ്രാവ് കുഞ്ഞുങ്ങള്‍ക്ക് ഇര നല്‍കുന്നതും മറ്റുമുള്ള പുതിയ വീഡിയോ അദ്ദേഹം പങ്കുവെച്ചു.
പ്രാവ് കൂടൊരുക്കിയതും മുട്ടയിട്ടതും വിരിഞ്ഞതുമെല്ലാം ശൈഖ് ഹംദാന്‍ കഴിഞ്ഞമാസം ആദ്യം മുതല്‍ പങ്കുവച്ചിരുന്നു.