മക്ക - കിഴക്കൻ മക്കയിലെ അൽസൈമ ഏരിയക്കു സമീപം അൽസൈൽ റോഡിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്കേറ്റു. അൽസൈമ പാലത്തിനു മുകളിലാണ് അപകടം. ഇതേക്കുറിച്ച് സൗദി പൗരന്മാരിൽ ഒരാൾ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മൂന്നു പേർക്ക് ഇടത്തരം പരിക്കും മൂന്നു പേർക്ക് നിസ്സാര പരിക്കുമാണ് സംഭവിച്ചത്. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രി, ശിശ കിംഗ് ഫൈസൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് നീക്കിയതായി മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുൽ അസീസ് ബാദോമാൻ അറിയിച്ചു.