അബുദാബി- ചരിത്രപ്രധാനമായ കരാറിന് പിന്നാലെ ഇസ്രയേല്‍ യാത്രാവിമാനം യു.എ.ഇയില്‍ പറന്നിറങ്ങി. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം തുടങ്ങാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണു ചരിത്രത്തിലാദ്യമായി ഇസ്രയേലില്‍നിന്നുള്ള യാത്രാവിമാനം അമേരിക്കന്‍, ഇസ്രായില്‍ പ്രതിനിധികളേയും മാധ്യമ പ്രവര്‍ത്തകരേയും വഹിച്ച് യു.എ.ഇയിലെത്തുന്നത്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും മുഖ്യഉപദേശകനുമായ ജാറെദ് കുഷ്‌നര്‍ അടക്കമുള്ള യു.എസ് ഉദ്യോഗസ്ഥരും ഇസ്രയേല്‍ പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി.
ഹീബ്രു, അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ സമാധാനം എന്നു രേഖപ്പെടുത്തിയ വിമാനം നാളെ അബുദാബിയില്‍നിന്ന് ഇസ്രയേലിലേക്കു മടങ്ങും. തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങളുടെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും.