കൊച്ചി- ഇന്ത്യയിലെ പ്രമുഖ സെക്യൂരിറ്റി സ്ഥാപനമായ തണ്ടര്‍ഫോഴ്‌സ് കൊച്ചിയില്‍നിന്ന് ഹെലിക്കോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷിതമായി യാത്രക്കാരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ ഫോഴ്‌സിന്റെ ഡയറക്ടര്‍മാരായ മേജര്‍ രവി, സിദ്ധാര്‍ത്ഥ പ്രഭു, അംജത്ത് എന്നിവര്‍ അറിയിച്ചു.
ഹൈദരാബാദ്, മുംബൈ എന്നീ സ്ഥലങ്ങളില്‍നിന്ന് നേരത്തെ തന്നെ തണ്ടര്‍ ഫോഴസ് ഹെലിക്കോപ്റ്റര്‍ സര്‍വീസുണ്ട്. ഇന്ത്യയുടെ ഏത് ഭാഗത്തേക്കും അഞ്ച് യാത്രക്കാര്‍ക്കും രണ്ട് പൈലറ്റുമാര്‍ക്കുമടക്കം ഏഴഅ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററുകളാണ് സര്‍വ്വീസ് നടത്തുക. സെപ്റ്റംബര്‍ ഒന്നു മുതല്‍ ബുക്കിംഗ് ആരംഭിക്കമെന്നും വി.ഐ.പി സുരക്ഷയോടു കൂടിയുള്ള യാത്രാ സൗകര്യം ഉണ്ടായിരിക്കുമെന്നും കമ്പനി ഡയര്‍ക്ടര്‍ മേജര്‍ രവി പറഞ്ഞു. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 1800 1200 103, 837 899 5870 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഇന്ത്യയിലും വിദേശത്തും ബ്രാഞ്ചുകളുള്ള തണ്ടര്‍ ഫോഴ്‌സ് ലിമിറ്റഡ് കേരളത്തിലെ കൊച്ചി എയര്‍പോര്‍ട്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട്, എച്ച്.എം.ടി, എല്‍.എന്‍.ജി പെട്രോ നെറ്റ്, തുടങ്ങിയ കേന്ദ്രീ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി സര്‍വ്വീസ് നല്‍കുന്നുണ്ട്. കേരളത്തില്‍ മാത്രമായി ആയിരത്തിലേറെ വിമുക്ത ഭടന്മാര്‍ തണ്ടര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിക്കുന്നു. താജ്‌ഹോട്ടല്‍, വെസ്‌റ്റേണ്‍ പ്ലൈവുഡ്, ഫഌവഴ്‌സ് ചാനല്‍, ജിയോജിത്ത്, അഹല്യഗ്രൂപ്പ്, കിംസ് ഹോസ്പിറ്റല്‍ തുടങ്ങി കേരളത്തിലെ പ്രമുഖ കമ്പനികള്‍ക്ക് സെക്യൂരിറ്റി സര്‍വ്വീസ് നല്‍കുന്ന കമ്പനി സന്നദ്ധ സേവന, ചാരിറ്റി രംഗത്തും സജീവമാണ്.