റിയാദ് - കഴിഞ്ഞ ആറു മാസത്തിനിടെ സ്വകാര്യമേഖലയില്‍നിന്ന് 1,79,000 വിദേശികള്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് അവരുടെ നാടുകളിലേക്ക് മടങ്ങിയതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) അറിയിച്ചു.
കഴിഞ്ഞ വര്‍ഷാവസാനം 85 ലക്ഷം വിദേശികള്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിലവില്‍ 83,10,000 പേരാണ് അവശേഷിക്കുന്നത്.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഗോസി വരിക്കാരിലെ വിദേശികളുടെ എണ്ണത്തില്‍ 1,10,000 പേരുടെ കുറവുണ്ട്. ഒന്നാം പാദത്തില്‍ 69,000 മായിരുന്നു കുറവു രേഖപ്പെടുത്തിയിരുന്നതെന്ന് ഗോസിയുടെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം ഈ വര്‍ഷം രണ്ടാം പാദത്തില്‍ സ്വകാര്യമേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,06,000 സ്വദേശികള്‍ ഇക്കാലയളവില്‍ പുതുതായി ഗോസിയില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍ 4350 സ്വദേശികള്‍ മാത്രമാണ് ഗോസിയില്‍ നിന്ന് പുറത്ത് പോയത്.