മുംബൈ- ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയെ ഇന്നും ചോദ്യം ചെയ്യുന്നു. ഇന്നലെ പത്തു മണിക്കൂർ ചോദ്യം ചെയ്ത നടിയെ ഇന്ന് രാവിലെ പത്തര മുതലാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. 28-കാരിയായ റിയ ചക്രബർത്തി ഒരു വർഷത്തോളമായി സുശാന്ത് സിംഗിനൊപ്പമായിരുന്നു താമസിച്ചിരുന്നു. സുശാന്ത് സിംഗ് മരിക്കുന്നതിന് എട്ടു ദിവസം മുമ്പ്(ജൂൺ-8)നാണ് റിയ സുശാന്ത് സിംഗിന്റെ അടുത്ത്‌നിന്ന് പോയത്. എന്തുകൊണ്ടാണ് സുശാന്ത് സിംഗുമായി വേർ പിരിഞ്ഞത്, പിന്നീട് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നോ തുടങ്ങിയ പത്തു ചോദ്യങ്ങളാണ് സി.ബി.ഐ സംഘം ചോദിച്ചത്. സിദ്ധാർത്ഥിന്റെ കുടുംബാംഗങ്ങളെയും ഫഌറ്റിൽ ഒന്നിച്ചു താമസിച്ചവരെയുമെല്ലാം സി.ബി.ഐ സംഘം ചോദ്യം ചെയ്തു.