നജ്‌റാൻ - നജ്‌റാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തു. നജ്‌റാനിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രിയാണ് ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന മിസൈൽ തകർക്കുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.
സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട, സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണും സഖ്യസേന തകർത്തു. ദക്ഷിണ സൗദിയിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് തൊടുത്തുവിട്ട പൈലറ്റില്ലാ വിമാനം ഇന്നലെ രാവിലെയാണ് സഖ്യസേന തകർത്തത.്
ഇന്നലെ വൈകീട്ടും നജ്‌റാൻ ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചു. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ശത്രുവിന്റെ, സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം വെടിവെച്ചിട്ടതായി കേണൽ തുർക്കി അൽമാലികി അറിയിച്ചു.