Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരച്ചിൽ നടത്തിയത് മൃതദേഹത്തിന്; കിട്ടിയത് തുണിക്കടയിൽനിന്ന് തള്ളിയ ഡമ്മി

മൃതദേഹമാണെന്ന് കരുതി പെരിയാറിൽ തിരച്ചിൽ നടത്തി ഡമ്മിയാണെന്നറിഞ്ഞ ശേഷം മടങ്ങിയത്തെിയ രക്ഷാപ്രവർത്തകരെ നാട്ടുകാരും പൊലീസും ചേർന്ന് സ്വീകരിച്ചപ്പോൾ.

നെടുമ്പാശ്ശേരി- പെരിയാറിൽ പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്ത് മൃതദേഹം കണ്ടതിനെ തുടർന്ന് നടത്തിയ മൂന്ന് മണിക്കൂറിലേറെ സാഹസിക ദൗത്യത്തിന് ശേഷം കണ്ടത്തെിയത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് പുറന്തള്ളിയ ഡമ്മി. പെരിയാറിൽ  ചെങ്ങമനാട് പഞ്ചായത്തിന്റെയും കരുമാല്ലൂർ പഞ്ചായത്തിന്റെയും മധ്യഭാഗത്തായി മഹാപ്രളയത്തിൽ അടിഞ്ഞ്കുടിയ വൻ ഇല്ലിപ്പടർപ്പിൽ മതൃദേഹം കണ്ടതായി വെള്ളിയാഴ്ച പുലർച്ചെ മത്സ്യ ബന്ധനം  കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്തുള്ള നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പോലീസും നാട്ടുകാരും  കടവിലത്തെി. മുങ്ങൽ വിദഗ്ദനായ അടുവാശ്ശേരി സ്വദേശി സെയ്ദ്മുഹമ്മദ്,  മകൻ സമീൽ, സന്നദ്ധ പ്രവർത്തകനായ ആദം ഷിജു, അസീസ് കണ്ടകത്ത് എന്നിവരാണ് മൃതദേഹം കരക്കടുപ്പിക്കാൻ മൂന്ന് മണിക്കൂറോളം ശ്രമം നടത്തിയത്. പടർന്ന് പന്തലിച്ച ഇല്ലിപ്പടർപ്പിനടിയിൽ അടിയൊഴുക്കിൽപ്പെട്ട് തങ്ങി നിൽക്കുന്ന മൃതദേഹം ഉയർത്തിയെടുത്ത് കരക്കടുപ്പിക്കാൻ ആവുന്നത്ര ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സെയ്തുമുഹമ്മദ് ഇല്ലിപ്പടർപ്പിൻെറ അടിയിൽ മുങ്ങിയത്തെി നോക്കിയപ്പോൾ മുഖവും തല ഭാഗവും കാണാനില്ല. അര ഭാഗം മുതൽ കാൽപ്പാദം വരെയുള്ള ഏതോ വസ്ത്ര വ്യാപാരത്തിൽ നിന്ന് പെരിയാറിൽ ഉപേക്ഷിച്ച ഡമ്മിയാണെന്നും വ്യക്തമായി. പഞ്ഞികൊണ്ടുണ്ടാക്കിയ തലഭാഗം വെള്ളത്തിൽ കുതിർന്നു പോയതാണെന്നാണ് കരുതുന്നത്. ഡമ്മി എടുക്കാൻ നോക്കിയെങ്കിും ശക്തമായ അടിയൊഴുക്കിൽ ഒഴുകിപ്പോവുകയും ചെയ്തു. മൃതദേഹമാണെന്ന് കരുതി തിരച്ചിൽ നടത്തുന്നതിനിടെ ആലങ്ങാട് പോലീസും ഫൈബർ ബോട്ടിൽ സ്ഥലത്തത്തെിയിരുന്നു. കോവിഡ് 19ൻെറ പഞ്ചാതലത്തിൽ മൃതദേഹം കരക്കടുപ്പിക്കാൻ പെരിയാറിൽ ഇറങ്ങണ്ടേി വന്നാൽ  രക്ഷാപ്രവർത്തകർക്ക് ധരിക്കാനുള്ള പി.പി.ഇ കിറ്റുമായാണ് ചെങ്ങമനാട് പോലീസ് കമ്പനിക്കടവിൽ നിലയുറപ്പിച്ചിരുന്നത്. 

Latest News