അബുദാബി- രാജ്യത്ത് വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അബുദാബി. വ്യാഴം മുതല്‍ 50 ദിര്‍ഹത്തിന്റെ ലേസര്‍ ഡി.പി.ഐ ടെസ്റ്റ് മാത്രം എടുത്ത് അബുദാബിയിലേക്കു പ്രവേശിക്കാനാവില്ല. പുതിയ നിയമം അനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ലേസര്‍ ഡി.പി.ഐ ടെസ്റ്റിനൊപ്പം ആറു ദിവസത്തിനകം എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാലേ പ്രവേശനം അനുവദിക്കൂ.
ആറു ദിവസത്തിനുള്ളില്‍ വീണ്ടും ഇതേ രീതിയില്‍ ടെസ്റ്റ് നടത്തിവന്നാലും പരിഗണിക്കില്ല. കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ വളണ്ടിയര്‍മാര്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചുണ്ട്. ഇവര്‍ക്ക് വരി നില്‍ക്കാതെ പ്രവേശനം അനുവദിക്കുമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ പിഴ ഒടുക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.