Sorry, you need to enable JavaScript to visit this website.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം- കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഓപ്പൺ മെറിറ്റിൽ 2160 പേർക്കും സ്ട്രീം രണ്ട് വിഭാഗത്തിൽ പരീക്ഷ എഴുതിയ 1048 സർക്കാർ ഉദ്യോഗസ്ഥർക്കും പ്രവേശനം ലഭിച്ചു. 2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം ഒന്ന്, രണ്ട്, വിഭാഗങ്ങളിൽ പരീക്ഷ എഴുതിയവരുടെ ഫലമാണ് പ്രഖ്യാപിച്ചത്. 3.14 ലക്ഷം പേരായിരുന്നു കെ.എ.എസ് പ്രാഥമിക പരീക്ഷ എഴുതിയത്. മെയിൻ പരീക്ഷ നവംബർ 21, 22 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സംസ്ഥാനത്തെ ഭരണംസംവിധാനം തന്നെ ഉടച്ചുവാർത്ത് കാര്യക്ഷമവും ജനസൗഹാർദപരവുമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ പൂർത്തീകരണത്തിലേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഹയർ സെക്കൻഡറി അദ്ധ്യാപകർ നൽകിയ കേസ് നിലനിൽക്കുന്നതിനാൽ സ്ട്രീം മൂന്നിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
 

Latest News